ph

കാലടി: മലയാറ്റൂർ-കാലടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. നിരവധി പേർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്ന റോഡ് എത്രയും വേഗത്തിൽ നന്നാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കാലടി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അജേഷ് പാറയ്ക്ക, വൈസ് പ്രസിഡന്റ് കെ.എസ്. തമ്പാൻ, പി.എൻ. സോമൻ, ബിജു മാലി, പി.എസ്. വിദ്യാധരൻ, എ.സി. മണി തുടങ്ങിയവർ സംസാരിച്ചു.