പറവൂർ: പറവൂത്തറ ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനേഷ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എം.കെ. രാജേഷ്, വായനശാല സെക്രട്ടറി കെ.വി. ജിനൻ, കമ്മിറ്റി അംഗം എച്ച്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.