പറവൂർ: എസ്.എൻ.ഡി.പി യോഗം നന്ത്യാട്ടുകുന്നം ശാഖാ വാർഷിക പൊതുയോഗം യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ഡി. ബാബു, ശാഖാ വൈസ് പ്രസിഡന്റ് ഓമന, സെക്രട്ടറി കെ.ബി. വിമൽകുമാർ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ. ഹരി എന്നിവർ സംസാരിച്ചു.