uc

ആലുവ: ആലുവ യു.സി കോളേജിൽ സുവോളജി വകുപ്പ് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. വകുപ്പ് മേധാവി റിമ ജോസഫ് അദ്ധ്യക്ഷയായി. വിവിധ നേട്ടങ്ങൾക്ക് എബൽ ഷിബു വർഗീസ്, ടി.എസ്. ഷാഹിന, ശ്രീലക്ഷ്മി രാജൻ എന്നിവർക്ക് സ്‌കോളർഷിപ്പുകൾ സമ്മാനിച്ചു. ഡോ. എലിസബത്ത് വി. മാത്യു, ഡോ. വി.എസ്. രേവതി, ഡോ. കെ.എൻ. നിളാദേവി, ധനുഷ് ബി. ഡെയ്ൻസ്, ഡോ. ആൻമേരി ജേക്കബ്, ഡോ. ഫെമി അന്ന തോമസ്, ഹെലന ജോസ്, അസോസിയേഷൻ സെക്രട്ടറി കെ.പി. സ്മൃതി തുടങ്ങിയവർ സംസാരിച്ചു.