കാലടി: ബാലസംഘം കാലടി പഞ്ചായത്തിലെ 17 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മരോട്ടിച്ചോട് കമ്മ്യൂണിറ്റി ഹാളിൽ മേഖലാ സമ്മേളനം നടത്തി. അങ്കമാലി ഏരിയ പ്രസിഡന്റ് പ്രണവ്. കെ. ബാബു ഉദ്ഘാടനം ചെയ്തു. മരിയ ഷാജി അദ്ധ്യക്ഷയായി. അദ്വൈത് സിജോ പ്രസിഡന്റും അവന്തിക ബിനുരാജ് സെക്രട്ടറിയും സിജോ ചൊവ്വരാൻ കൺവീനറുമായ പുതിയ വില്ലേജ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ശ്രീനി ശ്രീകാലം, കെ.ടി.ബേബി, സി.വി. സജേഷ്, സരിത ബൈജു എന്നിവർ സംസാരിച്ചു.