pentionerss

ആലുവ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടക്കും. ഇന്ന് രാവിലെ 11.30ന് സംസ്ഥാന കമ്മിറ്റി ആരംഭിക്കും. വൈകിട്ട് നാലിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ആർ. കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ പ്രബന്ധം അവതരിപ്പിക്കും. നാളെ സമാപന സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.