train

കൊച്ചി: പാലക്കാട് വഴിയുള്ള എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്‌പെഷ്യൽ സർവീസ് നാളെ മുതൽ ആരംഭിക്കും. ആഗസ്റ്റ് 26വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സ്‌പെഷ്യൽ സർവീസ്. എറണാകുളത്ത് നിന്ന് ബംഗളൂരു കന്റോൺമെന്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാണ് ഓടുക. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10ന് ബംഗളൂരു കന്റോൺമെന്റിലെത്തുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് തിരിച്ച് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും.

പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസ് വരുമാനംകൊണ്ട് വിജയമായാൽ തുടരുമെന്നാണ് സൂചന. യാത്രക്കാർ ഏറെയുള്ള ബംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരതിനായി നേരത്തെ മുതൽ ആവശ്യമുയർന്നിരുന്നു. എറണാകുളം സൗത്തിൽ നിന്നാണ് സർവീസ്.

കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ എ.സി വോൾവോ ബസുകൾ കൊള്ള നിരക്കിലാണ് സർവീസ് നടത്തുന്നതെന്ന് പരാതികളുണ്ട്. ഇതിൽ നിന്ന് രക്ഷ നേടാൻ വന്ദേഭാരത് സർവീസ് സഹായകരമാകുമെന്ന് യാത്രക്കാർ കണക്ക് കൂട്ടുന്നു. എറണാകുളത്തു നിന്നും സമീപ ജില്ലകളിൽ നിന്നും ബംഗളൂരുവിൽ ജോലി ചെയ്യുന്നവരുമായ നിരവധിപ്പേരാണ് സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നത്.

എട്ട് കോച്ചുകൾ

നിരക്ക്

എ.സി ചെയർ കാർ- 1,465 രൂപ

എക്‌സിക്യൂട്ടീവ് ചെയർ കാർ- 2,945 രൂപ

06001- എറണാകുളം - ബംഗളൂരു വന്ദേഭാരത്

(സ്റ്റോപ്പ്- സമയക്രമം)

എറണാകുളം -ഉച്ചയ്ക്ക് 12.50

തൃശൂർ -1.53

പാലക്കാട് - 3.15

പോത്തനൂർ - 4.13

തിരുപ്പൂർ - 4.58

ഈറോഡ് - 5.45

സേലം - 6.33

ബംഗളൂരു കന്റോൺമെന്റ് -രാത്രി 10

06002 ബംഗളൂരു - എറണാകുളം വന്ദേഭാരത്

(സ്റ്റോപ്പ്- സമയക്രമം)

ബംഗളൂരു കന്റോൺമെന്റ് -രാവിലെ 5.30

സേലം - 8.58

ഈറോഡ് - 9.50

തിരുപ്പൂർ -10.33

പോത്തനൂർ - 1.15

പാലക്കാട് - 12.08

തൃശൂർ - 1.18

എറണാകുളം- 2.20