അങ്കമാലി: അങ്കമാലി നഗരസഭയുടെ നേതൃത്വത്തിൽ കർഷക ദിനം വിപുലമായി സംഘടിപ്പിക്കാൻ എ.പി. കുര്യൻ സ്മാരക ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗം ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ ലക്സി ജോയി, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോൾ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലിസി പോളി തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി മാത്യു തോമസ് (ചെയർമാൻ), എൻ.ടി.ഓമന കുട്ടൻ (കൺവീനർ), ടി. വൈ. ഏല്യാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.