അങ്കമാലി: മഞ്ഞപ്ര ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി മെമ്മോറിയൽ എഡ്യുക്കേഷണൽ അവാർഡുകൾ സമ്മാനിച്ചു. ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസഫ് തോമസ് അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കെ.പി. ബേബി, അഡ്വ. കെ.ബി. സാബു, കൊച്ചാപ്പു പുളിക്കൽ, സാംസൺ ചാക്കോ, അജിത്ത് വരയിലാൻ, ടിനു മോബിൻസ്, പഞ്ചായത്ത് മെമ്പർമാരായ സിജു ഈരാളി, സാജു കോളാട്ടുകുടി എന്നിവർ പ്രസംഗിച്ചു.