അങ്കമാലി: സെൻറ് ജോർജ് ബസിലിക്ക പാരിഷ് ഫാമിലി യൂണിയൻ സെൻട്രൽ കമ്മിറ്റിയുടെയും ഫാമിലി അപ്പോസ്തലറ്റിന്റെയും നേതൃത്വത്തിൽ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു. ബസിലിക്ക റക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഫാമിലി അപ്പൊസ്തലേറ്റ് കോഓഡിനേറ്റർ തോമസ് തെറ്റയിൽ. ബസിലിക്ക പാരിഷ് ഫാമിലി യൂണിയൻ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബാസ്റ്റിൻ പാറക്കൽ, ഫാദർ ജെൻസ് പാലച്ചുവട്ടിൽ, ഫാദർ ആൻസൺ നടുപറമ്പിൽ, സി. ട്രീസാ ജോസ് എന്നിവർ യോഗത്തിൽ യോഗത്തിൽ പങ്കെടുത്ത 500 ഓളം വയോധികർക്ക് മെമന്റോ നൽകി.