പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം 1392 കുമ്പളങ്ങി ഗുരുവിജയം യൂണിറ്റ് വാർഷികം സെക്രട്ടറി സിബുശിവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ജി. ജയഹർഷൻ അദ്ധ്യക്ഷതനായി. വി.വി. വിജയൻ, സുമിത രാജേഷ് എന്നിവർ സംസാരിച്ചു. ചെയർമാനായി ടി.പി. ജോഷി, കൺവീനറായി അനിത ബാബു, കമ്മി അംഗങ്ങളായി ആതിര സുരാജ്, ഇന്ദിര ഷാജി, സീന രാമൻ, രഞ്ജിനി സുകുമാരൻ, സുമിത രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു.