മൂവാറ്റുപുഴ: പായിപ്ര ഹെൽത്ത് സെന്ററിന്റെയും പായിപ്ര സർക്കാർ യുപി സ്കൂളിന്റേയും സംയുക്താഭിമുഖ്യത്തിൽ ലോക ഒ.ആർ.എസ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായ ഒ.ആർ.എസിന്റെ പ്രാധാന്യം അറിയിക്കുന്നതിനാണ് ജൂലൈ 29 ഒ.ആർ.എസ് ദിനമായി ആചരിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എബി പി. ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി,​ പി.എ. ഫസീല, സന്ധ്യ ജോൺ എന്നിവർ ക്ലാസുകൾ നയിച്ചു. കെ.എം. നൗഫൽ, എ. സലീന എന്നിവർ സംസാരിച്ചു.