വൈപ്പിൻ: നാരയമ്പലം സർവീസ് സഹകരണബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, സോമൻ താമരക്കുളം, വിജില രാധാകൃഷ്ണൻ, ബാങ്ക് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ സൈമൺ, സെകട്ടറി എ. ഉഷാദേവി എന്നിവർ പ്രസംഗിച്ചു.