അങ്കമാലി: തിരുവനന്തപുരം മ്യൂസിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള സി. അച്യുതമേനോന്റെ പ്രതിമയും വഹിച്ചുള്ള സ്മൃതിയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. കെ.പി. രാജേന്ദ്രൻ ക്യാപ്റ്റനും സത്യൻ മൊകേരി ഡയറക്ടറുമായ യാത്രക്ക് എറണാകുളം ജില്ലയുടെ അതിർത്തിയായ കൊരട്ടിയിലാണ് സ്വീകരണം നൽകിയത്. വി.എസ്. സുനിൽ കുമാർ അടക്കമുള്ള തൃശൂർ ജില്ലയിലെ നേതാക്കളാണ് പ്രതിമ അതിർത്തിയിൽ എത്തിച്ചത്. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷ്റഫ്, ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ, കമലാ സദാനന്ദൻ, ഇ.കെ. ശിവൻ, ബാബു പോൾ, പി.രാജു ഉൾപ്പെടെയുള്ളവർ സ്മൃതി യാത്രയെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു