വൈപ്പിൻ: കോൺഗ്രസ് (എസ്) വൈപ്പിൻ ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു. കെ.ജെ. ബേസിൽ അദ്ധ്യക്ഷനായി. ആന്റണി മേനാച്ചേരി, എൻ.എസ്. ശ്യാംലാൽ, സെബാസ്റ്റ്യൻ ബോസ്, പി.സി. പരമേശ്വരൻ, ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.സി. പരമേശ്വരൻ (പ്രസിഡന്റ് ), സുകുമാരൻ കടമക്കുടി(വൈസ് പ്രസിഡന്റ്), എ.കെ. വേലായുധൻ (ജനറൽ സെക്രട്ടറി), ടി.പി. കലേഷ്, ഷിൽജാ ശ്യാം, പുഷ്പലത (സെക്രട്ടറിമാർ), സന്തോഷ് പള്ളിപ്പുറം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.