വൈപ്പിൻ: പുരോഗമന കലാസാഹിത്യസംഘം വൈപ്പിൻ മേഖല കമ്മറ്റിയുടെ നേത്യത്വത്തിൽ ആര്യാഗ്നിക വൈദേഹിയുടെ കഥാ-കവിത പുസ്തകം 'വാക" സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. നാടകകൃത്ത് തങ്കൻ കോച്ചേരി പുസ്തകം ഏറ്റുവാങ്ങി.ഞാറയ്ക്കൽ എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഡോ.ചന്ദ്രഹാസൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായി. സംവിധായകൻ ജിബു ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, അഡ്വ. കെ.ബി. രാമാനന്ദൻ, ടി.ആർ. വിനോയ് കുമാർ, കെ.എസ്. രാധാകൃഷ്ണൻ, ഇ.സി. ശിവദാസ്, പി.ബി. ലൈജു എന്നിവർ പ്രസംഗിച്ചു.