ആലുവ: യു.സി കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ഡി.കെ.എം.എസ് ബി.എം.എസ്.ടി ഫൗണ്ടേഷൻ ഇന്ത്യയുമായി സഹകരിച്ച് രക്താർബുദ അവബോധന ക്ലാസും രക്ത മൂലകോശ ദാതാക്കളുടെ രജിസ്‌ട്രേഷനും സംഘടിപ്പിച്ചു. കെ.എം. ചിന്മ, റോബിത്ത് വർഗീസ് എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ഡോ. അനുമോൾ ജോസ്, ഡോ. അജലേഷ് ബി. നായർ എന്നിവർ സംസാരിച്ചു.