kothamangalam

കോതമംഗലം: ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ സ്വയം തൊഴിൽ സംരംഭകർക്ക് വേണ്ടി ശില്പശാല സംഘടിപ്പിച്ചു. സ്വയം തൊഴിൽ സംരംഭകനാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നൽകാനായിരുന്നു ശില്പശാല. കോതമംഗലം നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ശില്പശാല നഗരസഭ ചെയർമാൻ കെ.കെ. ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ അദ്ധ്യക്ഷയായി. കൗൺസിലർമാരായ കെ.ഇ. നൗഷാദ്, ബിൻസി തങ്കച്ചൻ, റിൻസ് റോയി, പി.ആർ. ഉണ്ണിക്കൃഷ്ണൻ, സിജോ വർഗീസ്, എൽദോസ് പോൾ, കോതമംഗലം എംപ്ലോയ്‌മെൻ്റ് ഓഫീസർ കവിത ആർ. നായർ തുടങ്ങിയവർ സംസാരിച്ചു. ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ജോസ് പോൾ ക്ലാസ് നയിച്ചു.