കൊച്ചി: കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന കർക്കിടക ഫെസ്റ്റ് പത്തിലയ്ക്ക് തുടക്കമായി. കാക്കനാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ കളക്ടർ എൻ.എസ്. കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 2 വരെയാണ് ഫെസ്റ്റ്. പരമ്പരാഗത ആരോഗ്യ ഭക്ഷ്യ വിപണന മേളയിൽ കർക്കിടക കഞ്ഞി, പത്തില തോരൻ, വിവിധ പായസങ്ങൾ, മറ്റ് ആരോഗ്യ ദായക വിഭവങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ മുതലായവയുടെ പ്രദർശനവും വില്പനയുമുണ്ട്. കുടുംബശ്രീ ബ്രാൻഡിൽ കർക്കിടക കഞ്ഞിക്കൂട്ട് ജില്ലാ കളക്ടർ പുറത്തിറക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമിള മേരി ജോസഫ് ഫെസ്റ്റ് സന്ദർശിച്ചു.