jithin-antony

മരട്: മരട് സ്വദേശിയായ യുവാവ് കോയമ്പത്തൂർ മധുക്കരയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മരട് കാട്ടിത്തററോഡിൽ പാണേക്കാട്ട് വീട്ടിൽ ആന്റണിയുടെ മകൻ ജിതിൻ ആന്റണിയാണ് (35) മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ബംഗളൂരുവിൽ പരിപാടിക്കുപോയി തിരിച്ച് വരുന്നതിനിടെ കോയമ്പത്തൂർ മധുക്കരയിൽവച്ച് ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ജിതിൻ സഞ്ചരിച്ച ബൈക്ക് തെന്നിവീണ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൈക്കൂടം സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. മാതാവ്: മാർഗരറ്റ് (കുഞ്ഞുമോൾ). സഹോദരി: ജിഷ ആന്റണി, സഹോദരി ഭർത്താവ്: മെൽജോ മാത്യു (ഇരുവരും യു.കെ).