y
ബി.എം.എസ് കുടുംബസംഗമം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഭാരതീയ മസ്ദൂർസംഘം 70-ാം വാർഷിക ആഘോഷവും കുടുംബസംഗമവും നടത്തി. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഉപാദ്ധ്യക്ഷൻ വി.ജി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു.

മേഖലാ സെക്രട്ടറി വി.ജി. ബിജു, നേതാക്കളായ എം.കെ. സഹജൻ, എം.എൽ. സജീവൻ, കെ.എൻ. അനുകുമാർ എന്നിവർ പങ്കെടുത്തു.

എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മസ്ദൂർ സേവാട്രസ്റ്റിന്റെ ചികിത്സാസഹായവും ജില്ലാ സെക്രട്ടറി വിതരണം ചെയ്തു.