അങ്കമാലി: തുറവൂർ കുമരക്കുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിന്റെ പിൻവാതിൽ കമ്പിപാര ഉപയോഗിച്ച് തിക്കിതുറന്ന മോഷ്ടാവ് മൂന്ന് ഭണ്ഡാരങ്ങൾ പൊളിച്ച് പണം എടുത്തിട്ടുണ്ട്. എത്ര തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിവായിട്ടില്ല. തിങ്കളാഴ്ച രാവിലെ മേൽശാന്തി എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. അങ്കമാലി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.