പള്ളുരുത്തി: ബി.എം.എസ് കുമ്പളങ്ങി പഞ്ചായത്ത് കമ്മിറ്റി കുടുംബസംഗമവും ബോധവത്കരണവും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിബു സരോവരം അദ്ധ്യക്ഷനായി. കൊച്ചി മേഖലാ സെക്രട്ടറി ധനീഷ് വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി ആദരിച്ചു. പഞ്ചായത്ത് ട്രഷറർ ശ്രീകാന്ത്, എൻ എസ്. സലി, കെ.ആർ. സതീശൻ, എൻ.എസ്. സുമേഷ്, ജോസി തുടങ്ങിയവർ സംബന്ധിച്ചു.