പറവൂർ: ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസിൽ പശ്ചിമബംഗാൾ മുർഷിദാബാദ് ഇസ്ലാംപുർ ഗോസ് സർക്കാർ പാരയിൽ റബിഉൾ ആലാം (35) ന് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും പറവൂർ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 2017 ഡിസംബർ 9ന് രാത്രിയിൽ തൊടുപുഴ - മൂവാറ്റുപുഴ റോഡിലെ എടയ്ക്കാട്ടുകയറ്റം കവലയിലുള്ള വെയ്റ്റിംഗ് ഷെഡിൽ വച്ചാണ് മൂവാറ്രുപുഴ എക്സൈസ് പിടികൂടിയത്. വില്പനക്കായി ഒറീസയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സർക്കിൾ ഇൻസ്പെക്ടർ കെ.കെ. അനിൽകുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രൊസിക്യൂഷന് വേണ്ടി എൻ.കെ. ഹരി ഹാജരായി.