ചരിത്ര നേട്ടത്തിലേക്ക്
ആദ്യ ശസ്ത്രക്രിയ ഓണത്തിന് മുമ്പ് നടന്നേക്കും
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയാകാനൊരുങ്ങി എറണാകുളം ജനറൽ ആശുപത്രി. വൃക്ക മാറ്റിവയ്ക്കൽ, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾ രാജ്യത്ത് ആദ്യമായി നടത്തിയ ജനറൽ ആശുപത്രിയെന്ന ഖ്യാതിക്ക് പുറമേയാണിത്. കെ-സോട്ടോ (കേരള സ്‌റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ) ആഗസ്റ്റ് ആദ്യവാരം നടത്തുന്ന പരിശോധന മാത്രമാണ് ഇനിയുള്ള കടമ്പ. അനുയോജ്യമായ ഹൃദയം ലഭ്യമായാൽ ആദ്യ ശസ്ത്രക്രിയ ഓണത്തിനു മുമ്പേ നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി കാത്തിരിക്കുന്ന രോഗികളുണ്ട്.
2023 നവംബർ മുതൽ വിജയകരമായി നടക്കുന്ന വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പുതിയ ദൗത്യത്തിലേക്ക് വഴി തുറന്നത്. ഡോ. അനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ നാല് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചു. ഇതിന്റെ വിജയാഘോഷ ചടങ്ങിനെത്തിയ ആരോഗ്യമന്ത്രിയോട് ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാർ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള താത്പര്യം അറിയിച്ചു. ഉടൻ സർക്കാരിന്റെ മൃതസഞ്ജീവനിയുമായി സഹകരിച്ച് ഇതിനുള്ള നടപടികൾക്ക് മന്ത്രി നിർദ്ദേശം നൽകി.
ആശുപത്രി സുസജ്ജം
ജനറൽ ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ രണ്ട് ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാണ്. ഡോ. രാഹുൽ, ഡോ. ജോർജ് വാളൂരാൻ, ഡോ. ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാകും ശസ്ത്രക്രിയ. രണ്ട് അനസ്തെറ്റിസ്റ്റുകളും നഴ്‌സുമാരും പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെടെ 40ലേറെപ്പേർ കാർഡിയോ തൊറാസിക് സർജറി വകുപ്പിന്റെ ടീമിലുണ്ട്. നിലവിൽ പ്രതിമാസം 15-20 സങ്കീർണ ഹൃദയ ശസ്ത്രക്രിയകളും 30ലേറെ മറ്റ് ഹൃദയ ശസ്ത്രക്രിയകളുമാണ് ഇവിടെ നടക്കുന്നത്.
നിലവിലുള്ള ഹൃദയ ശസ്ത്രക്രിയകൾ
ആവശ്യമുള്ള മെഷീനുകൾ
(മെഷീൻ, വില, നിലവിലുള്ളത്, ഇനി വേണ്ടത് എന്ന കണക്കിൽ)
വികസനത്തിലേക്ക് കുതിക്കുന്ന ജനറൽ ആശുപത്രി രാജ്യത്തിന് മാതൃകയാക്കാവുന്ന തരത്തിലേക്ക് വളരുകയാണ്.
വീണാ ജോർജ്ജ്
ആരോഗ്യ മന്ത്രി
എത്രയും വേഗം നടപടികൾ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്
ഡോ.ആർ. ഷഹീർ ഷാ
സൂപ്രണ്ട്
എറണാകുളം ജനറൽ ആശുപത്രി