വൈപ്പിൻ: ചരിത്ര പ്രാധാന്യമേറിയ മുനമ്പം കച്ചേരി മൈതാനത്തിന്റെ ആദ്യ ഘട്ട നവീകരണം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൈതാനം മികച്ച നിലയിലേക്ക് ഉയരുന്നത് കഴിവുറ്റ കായിക താരങ്ങളുടെ ഉദയത്തിന് മുതൽക്കൂട്ടാവുമെന്ന് എം.എൽ.എ. പറഞ്ഞു.
എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.15 കോടി രൂപ ചെലവിട്ടാണ് കച്ചേരിപ്പടി മൈതാനം അത്യാധുനിക നിലവാരത്തിൽ ഒരുക്കുന്നത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് നിർവഹണ ചുമതല.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ഹാർബർ എൻജിനിയറിംഗ് സൂപ്രണ്ടിംഗ് എഞ്ചിനീയർ എം. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. സിപ്പി പള്ളിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് അംഗങ്ങളായ സുബോധ ഷാജി, ഷെന്നി ഫ്രാൻസിസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രാധിക സതീഷ്, സി.എച്ച്. അലി, ബിന്ദു തങ്കച്ചൻ, വാർഡ് അംഗം പോൾസൺ തുടങ്ങിയവർ പങ്കെടുത്തു.