rama

കൊച്ചി: യൂണിവേഴ്‌സൽ സൊസൈറ്റി ഫോർ ശ്രീരാമ കോൺഷിയസ്‌നസിന്റെയും കാർത്യായനി ദേവിക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിൽ 14ാമത് അന്തർദേശീയ രാമായണസത്രം ആഗസ്റ്റ് 11മുതൽ 18 വരെ മുളവുകാട് കാർത്യായനി ദേവിക്ഷേത്രത്തിൽ നടക്കും. പ്രശസ്ത ആചാര്യന്മാരും പ്രഭാഷകരും സന്യാസി ശ്രേഷ്ഠൻമാരും ജനപ്രതിനിധികളും പങ്കെടുക്കും. 11ന് മഹാഗണപതി ഹോമത്തോടെ സത്രത്തിന് തുടക്കമാകും. 18 ന് ഷോഡശ ദ്രവ്യഭിഷേകത്തോടുകൂടിയ ശ്രീരാമപട്ടാഭിഷേകത്തോടെ സത്രം സമാപിക്കും. പി.കെ. അനീഷ് പെരിങ്ങുളം ആചാര്യസ്ഥാനം വഹിക്കും. സത്രദിവസങ്ങളിൽ ശ്രീരാമ അവതാര പൂജ, സീതാസ്വയംവരം, പാദുകപൂജ, ഹനുമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പണം, ശ്രീരാമപട്ടാഭിഷേകം എന്നിവ നടക്കും. കേരളത്തിനകത്തും പുറത്തും നിന്നുമായി ഒരു ലക്ഷത്തോളം ഭക്തർ പങ്കെടുക്കും. മഹാസത്രത്തിന്റെ പന്തലിന്റെ കാൽ നാട്ട് കർമ്മവും ഭൂമിപൂജയും നാളെ (ബുധനാഴ്ച) രാവിലെ 9.45 നും 10.30 നും മദ്ധ്യേ മേൽശാന്തി എൻ.കെ. നാരായണൻ നമ്പൂതിരി നിർവഹിക്കും. സത്രത്തിന് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ ചെയർമാൻ ആയി 201 അംഗ കമ്മിറ്റി രൂപീകരിച്ചു.