വൈപ്പിൻ: പള്ളിപ്പുറം കോൺവെന്റ് ബീച്ച് പാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പള്ളിപ്പുറം ജനകീയ സമിതിയുടെ നേതൃത്വത്തിൽ പറവൂർ പി. ഡബ്ല്യു. ഡി. ഓഫീസിന് മുമ്പിൽ കൂട്ടധർണ്ണ നടത്തി. ഗാന്ധി വിചാരധാര പ്രസിഡന്റ് മാത്യൂസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ ഷിബു കളപ്പുരക്കൽ അദ്ധ്യക്ഷനായി. കൺവീനർ എ.വി.ഷാജി, ഫാ. ആന്റണി സേവ്യർ തറയിൽ,
എം. ജെ. ടോമി, എ.എസ്.അരുണ, ഇ.എസ്.പുരുഷോത്തമൻ, ശ്രീമോൻ, ആന്റണി പടമാട്ടുമ്മൽ, ഡെയ്‌സി ജോൺസൻ എന്നിവർ സംസാരിച്ചു.