കൊച്ചി: എറണാകുളം ജില്ല സോഡാ നിർമ്മാണ തൊഴിലാളി യൂണിയൻ ഇ.ജെ.എസ്.എൻ.ടി.യു വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി കെ.ബി. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.എ. മണി അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമം സി.ഐ.ടി.യു കളമശേരി ഏരിയാ സെക്രട്ടറി മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.എം.യൂസഫ്, ഉഷ സലീം പതുവന, എൻ.വി. മഹേഷ്, എം.എൻ. സന്തോഷ് കുമാർ, എൻ.വി. രവി, ടി.എസ്. പുഷ്പരാജ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെയും മുതിർന്ന തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു.