amshad
അംഷാദ്

വൈപ്പിൻ: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി പൊലീസുകാരെ ആക്രമിച്ച കേസിൽ പിടിയിലായി. എളങ്കുന്നപ്പുഴ മാലിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന അമ്പലത്തുപറമ്പിൽ വീട്ടിൽ അംഷാദിനെയാണ് (27) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്.

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ച് കൊച്ചി സിറ്റിയിൽനിന്ന് നാടുകടത്തിയതാണ് അംഷാദിനെ. മുളവുകാട് സ്റ്റേഷനിൽ കൊലപാതകശ്രമക്കേസിലെ പ്രതിയായ അംഷാദിന്റെ സഹോദരൻ നൗഷർബാനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് അംഷാദും നൗഷർബാനും ചേർന്ന് ആക്രമിച്ചത്. നൗഷർബാൻ രക്ഷപ്പെട്ടു. അംഷാദിനെതിരെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നിർദ്ദേശപ്രകാരം എസ്. ഐ കെ.ആർ. അനിൽകുമാർ, എസ്.സി.പി.ഒമാരായ പ്രശാന്ത്, ഷിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.