കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഔഷധക്കഞ്ഞി വിതരണം തുടങ്ങി. ഇന്നും നാളെയും വൈകിട്ട് 4 മുതൽ 6 വരെയാണ് കഞ്ഞിവിതരണം. ഇന്നലെ ആരംഭിച്ച കഞ്ഞിവിതരണം മുൻ മേയർ സി.എം. ദിനേശ്‌മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ.എൻ. ഗിരിജ, എസ്. മോഹൻദാസ്, വത്സലാ പവിത്രൻ, കെ.ജി. സുരേന്ദ്രൻ, വിനീത സക്‌സേന, ആശാകലേഷ്, പി.പി. രാധാകൃഷ്ണൻ, വി.ആർ. സത്യൻ എന്നിവർ സംസാരിച്ചു.