മൂവാറ്റുപുഴ : ഐ.എൻ.റ്റി.യു സി മൂവാറ്റുപുഴ നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് സർക്കാരിനോട് പ്രമേയത്തിലൂടെ കൺവെൻഷൻ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം, പെരുമ്പാവൂർ, ഇടുക്കി ജില്ലയുടെ ഭാഗമായ ദേവികുളം, തൊടുപുഴ തുടങ്ങിയ കാർഷിക മേഖലകളെ ഉൾപ്പെടുത്തി ജില്ല രുപീകരിക്കണം. ടി.എ. കൃഷ്ണൻകുട്ടി ,സന്തോഷ് ഐസക്, ജോൺ തെരുവത്ത്, ഒ.പി. ബേബി, വി.ആർ. പങ്കജാക്ഷൻ നായർ, കെ.എ. അബ്ദുൾസലാം, വിജയൻ മരുതൂർ, തുടങ്ങിയവർ പ്രസംഗിച്ചു,