കൊച്ചി: ട്രാക്കോ കേബിൾ കമ്പനിയുടെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. പത്ത് മാസമായി തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ല. 5 മാസം മുമ്പ് വിരമിച്ച ജീവനക്കാർക്കുപോലും ഗ്രാറ്റുവിറ്റിയും പി.എഫും നൽകിയിട്ടില്ല. ലക്ഷങ്ങൾ ശമ്പളം കൊടുത്ത് പലരെയും പല സ്ഥാനങ്ങളിലും നിയമിക്കുന്ന സർക്കാർ ഒരു സ്ഥിരം എം.ഡിയെ നിയമിച്ച് എത്രയും പെട്ടെന്ന് ട്രാക്കോ കേബിളിനെ നാശത്തിൽ നിന്ന് രക്ഷിക്കണമെന്ന് ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ കെ.കെ.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു.