കൊച്ചി: ഇന്ത്യൻ സമുദ്രോത്പന്ന വ്യവസായത്തെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്ന അമേരിക്കയുടെ ഇന്ത്യൻ ചെമ്മീൻ ഇറക്കുമതി നിയന്ത്രണത്തിൽ ഇളവുകൾ നേടാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഹൈബി ഈഡൻ എം.പി ലോക് സഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. അമേരിക്ക ഇറക്കുമതി നിയന്ത്രണം തുടർച്ചയായി നടപ്പാക്കുന്നത് മത്സ്യ തൊഴിലാളികൾക്കും സമുദ്രോത്പന്ന സംസ്കരണക്കാർക്കും കയറ്റുമതിക്കാർക്കും കാര്യമായ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.