ആലുവ: ശരീരം മുഴുവൻ എണ്ണ പുരട്ടി അർദ്ധ നഗ്നനായി പുലർച്ചെ ഇറങ്ങിയ മോഷ്ടാവെന്ന് സംശയിക്കുന്നയാളെ നാട്ടുകാർ പിടികൂടി. ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ കുന്നത്തേരി ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വീട്ടിൽ നിന്നാണ് ഇന്നലെ വെളുപ്പിന് മൂന്നുമണിയോടെ നാട്ടുകാർ പിടികൂടിയത്.
തൊണ്ടിമുതൽ കിട്ടാത്തതുകൊണ്ട് ഇയാളെ വെറുതെവിട്ടു.
തമിഴ്‌നാട് സ്വദേശിയാണൈന്നും ഇയാളുടെ ബന്ധുക്കൾ കുന്നത്തേരിയുടെ പലഭാഗത്തും താമസിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ആലുവ ടൗൺ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടുണ്ട്.