നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. എയർ ഇന്ത്യയുടെ ലണ്ടനിൽ നിന്നുള്ള വിമാനത്തിലെത്തിയ ഗുജറാത്ത് സ്വദേശി സിദ്ധാർത്ഥിനെയാണ് (38) നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്. വിമാനത്തിനകത്തും ഇയാൾ അക്രമാസക്തനായി. തുടർന്ന് സി.ഐ.എസ്.എഫുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കേസെടുത്തു.