training

കൊച്ചി: നൈപുണ്യപരിശീലനം നൽകി യുവജനങ്ങളെ ഐ.ടി ജോലിക്ക് സജ്ജമാക്കുന്നതിന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ടെക്‌നോവാലി സോഫ്‌റ്റ്‌വെയർ ഇന്ത്യ ലിമിറ്റഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. തൊഴിലന്വേഷകരായ 200 യുവാക്കൾക്കാണ് പരിശീലനം നൽകുക. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ.എൻ ഉണിക്കൃഷ്ണൻ എം.എം.എ ഉദ്ഘാടനം ചെയ്തു. ടെക്‌നോവാലി മാനേജിംഗ് ഡയറക്ടർ രാജേഷ് കുമാർ, ഡയറക്ടർ ബീന റൊസാരിയോ, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബർ, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയ വിൻസെന്റ് എന്നിവർ പങ്കെടുത്തു.