കൊച്ചി: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിസിയേഷൻ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആയുർവേദ കോളേജ് വിദ്യാർത്ഥികൾക്കായി ലേഖനമത്സരം നടത്തുന്നു. ' ഭാവി ആയുർവേദവും നിർമ്മിതബുദ്ധിയും -സാദ്ധ്യതകളും വെല്ലുവിളികളും ' എന്നതാണ് വിഷയം.
പ്രശസ്തിപത്രത്തോടൊപ്പം ഒന്നാം സമ്മാനമായി പതിനായിരവും രണ്ടാം സമ്മാനമായി അയ്യായിരം രൂപയും വീയം ഒക്ടോബറിൽ എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിൽ നൽകും. അവസാന തിയതി ആഗസ്റ്റ് 31. ആയുർവേദ കോളേജുകളിലെ ഡിഗ്രി വിദ്യാർത്ഥികൾക്കും ഹൗസ് സർജന്മാർക്കും പങ്കെടുക്കാം. എ ഫോർ സൈസിലെ 12 പേജിൽ കവിയാതെ മലയാളത്തിൽ എഴുതിയതോ പ്രിന്റ് ചെയ്തതോ നൽകണം. കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം, പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം മറ്റൊരു പേപ്പറിൽ സ്വന്തം മേൽവിലാസം രേഖപ്പെടുത്തിയ രചനകൾ ഡോ: എം.എസ്. നൗഷാദ്, മൂത്തേടത്ത് മ്യാലിൽ, മില്ലുംപടി, 200 ഏക്കർ, അടിമാലി, ഇടുക്കി - 685 561 എന്ന വിലാസത്തിൽ അയ്ക്കുക. വിവരങ്ങൾക്ക് : 9495578090