കൊച്ചി: കേരള കോൺഗ്രസ് (ബി) മദ്ധ്യമേഖലാ സമ്മേളത്തിന്റെ പ്രചാരണത്തിനായി എറണാകുളം മണ്ഡലം കമ്മിറ്റി ആഗസ്റ്റ് ഏഴിന് വാഹന പ്രചാരണജാഥ സംഘടിപ്പിക്കും. കലൂർ ജംഗ്ഷനിൽ ആരംഭിക്കുന്ന ജാഥ സംസ്ഥാന മുന്നാക്ക കോർപ്പറേഷൻ ചെയർമാൻ കെ.ജി പ്രേംജിത് ഉദ്ഘാടനം ചെയ്യും. സമാപനയോഗം കച്ചേരിപ്പടിയിൽ സംസ്ഥാന സെക്രട്ടറി പോൾസൻ മാത്യു ഉദ്ഘാടനം ചെയ്യും. ഔസേപ്പച്ചൻ, പി.കെ രാഘവൻ, വി.ടി വിനീത്, ഡോ. ആഷിത പി.എസ്, ടി.കെ കുഞ്ഞപ്പൻ, റെജി വർഗീസ്, ചാക്കോ മാർഷൽ എന്നിവർ പ്രസംഗിക്കും. സമ്മേളനം ആഗസ്റ്റ് 24 ന് എറണാകുളം ടൗൺ ഹാളിൽ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.