കൊച്ചി: പട്ടികജാതിയിൽ നിന്ന് മതപരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി നൽകൽ, പുതിയ ജാതികളെ ഉൾപ്പെടുത്തൽ, മതംമാറിയവരുടെ സാമൂഹ്യ സാഹചര്യം വിലയിരുത്തൽ എന്നിവയ്ക്കായി കേന്ദ്രസർക്കാർ നിയോഗിച്ച, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായ കമ്മിഷൻ നാളെ കൊച്ചിയിൽ തെളിവെടുക്കും.
കാക്കനാട് കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിലാണ് രാവിലെ 11 മുതൽ തെളിവെടുപ്പ്. ജസ്റ്റിസ് ബാലകൃഷ്ണനൊപ്പം അംഗങ്ങളായ
രവീന്ദർ കുമാർ ജെയിനും പ്രൊഫ. (ഡോ.) സുഷമ യാദവും സിറ്റിംഗിൽ പങ്കെടുക്കും. നിവേദനങ്ങൾ രാവിലെ പത്തു മുതൽ സ്വീകരിക്കും. വിവരങ്ങൾക്ക് : ജില്ലാ പട്ടികജാതി വികസന ഓഫീസ് : 0484 2422256
കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ
• മതപരിവർത്തനം ചെയ്ത പട്ടികജാതിക്കാർക്ക് പദവി വീണ്ടും അനുവദിക്കൽ
• നിലവിലെ പട്ടികജാതി പട്ടികയിൽ പുതിയ വ്യക്തികളെ കൂട്ടിച്ചേർക്കുമ്പോൾ നിലവിലുള്ളവരിൽ സൃഷ്ടിക്കാവുന്ന
പ്രത്യാഘാതങ്ങൾ പരിശോധിക്കൽ.
• മറ്റ് മതങ്ങളിലേയ്ക്ക് പരിവർത്തനം ചെയ്തവരുടെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ, വിവേചനങ്ങൾ തുടങ്ങിയ കാര്യങ്ങൾ