aana

കൊച്ചി: ആമയിഴഞ്ചാൻതോട്ടിൽ രക്ഷാപ്രവർത്തനം നടത്തിയ സേനാംഗങ്ങളെ കേരള ദർശനവേദിയും സെന്റ് തെരേസാസ് കോളേജും സംയുക്തമായി ആദരിച്ചു. മുൻ വൈസ് ചാൻസലർ ഡോ.എം.സി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. സേനാംഗങ്ങൾക്ക് വേണ്ടി ഫയർഫോഴ്‌സ് തിരുവനന്തപുരം റീജണൽ ഓഫീസർ കെ. അബ്ദുൽ റഷീദ് ആദരഫലകം ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ. അൽഫോൻസാ വിജയ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേരള ദർശനവേദി ചെയർമാൻ എ.പി മത്തായി, ഐ.എസ്.എസ്.ഡി ചെയർമാൻ എം.വി തോമസ്, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, വി. സെബാസ്റ്റ്യൻ, കുമ്പളം രവി, ടോമി മാത്യു, എലിസബത്ത് അബ്രഹാം, കെ.ജെ അലീഷ എന്നിവർ സംസാരിച്ചു.