matta

കൊച്ചി: 3,300 ഓളം കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലേക്‌ഷോർ ആശുപത്രിയിലെ യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് വകുപ്പ് മേധാവി ഡോ. ജോർജ് പി. എബ്രഹാമിനെ ചിലവന്നൂർ രവീന്ദ്രൻ റോഡ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. ഗോപാലകൃഷ്ണൻ, കൗൺസിലർ മാലിനി കുറുപ്പ്, സെക്രട്ടറി പി.വി. സംബശിവൻ എന്നിവർ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് സി. ശിവാനന്ദൻ, ജോയിന്റ് സെക്രട്ടറി പി.എസ്. ഷൈൻ, ട്രഷറർ തോമസ് ജേക്കബ്, കമ്മറ്റി അംഗങ്ങളായ എൻ.സി. പങ്കജ്, നെവിൻ മൈക്കിൾ, സജി ജോൺ, വാസന്തി നന്ദനൻ, ബിജി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.