snc

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം എളവൂർ വടക്കേക്കര ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ളസ് നേടിയ വിദ്യാർത്ഥികളെ ആലുവ ശ്രീനാരായണ ക്ലബ് ആദരിച്ചു. ശാഖാ ഹാളിൽ നടന്ന അനുമോദന സമ്മേളനം ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി എസ്.കെ. സുധീഷ് അദ്ധ്യക്ഷനായി. ക്ലബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, ശാഖാ കമ്മറ്റി അംഗം സദാശിവൻ, ഓമന തങ്കപ്പൻ എന്നിവർ സംസാരിച്ചു. എം.ബി. അനൂജ, അളകനന്ദ അജി, അനുഗ്രഹ സുരേന്ദ്രൻ, ആതിര മണി എന്നിവരെയാണ് ആദരിച്ചത്.