വൈപ്പിൻ: ജൂലായ് 24ന് ചെന്നൈയിൽ നടന്ന ടേബിൾടെന്നീസ് നാഷണൽ ഫൈനൽസിൽ മദ്ധ്യപ്രദേശിനെ തോൽപ്പിച്ച് എറണാകുളം ജില്ലയിലെ സെറാ സെബാസ്റ്റിൻ ചാമ്പ്യൻഷിപ്പ് നേടി. കഴിഞ്ഞ മാസം ആന്ധ്രയിലെ വിജയവാഡയിൽ നടന്ന എച്ച്.സി.എൽ ഫൗണ്ടേഷൻ നടത്തിയ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിലും കേരളത്തിനുവേണ്ടി കർണാടകയെ തോൽപ്പിച്ച് ചാമ്പ്യനായിട്ടുണ്ട്. ഞാറക്കൽ ഐലന്റ് ക്ലബിലാണ് സെറാസെബാസ്റ്റിൻ പരിശീലനം നടത്തുന്നത്. ആറാംക്ലാസ് വിദ്യാർത്ഥിനിയാണ്. സെബാസ്റ്റിൻ-ഷീന ദമ്പതികളുടെ മകളാണ്. വൈപ്പിനിലെ മാലിപ്പുത്താണ് താമസം.