വൈപ്പിൻ: ഓണാഘോഷത്തിന്റെ ഭാഗമായി പഴശ്ശിരാജ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഞാറക്കൽ വലിയവട്ടം കായലിൽ സെപ്തംബർ 18ന് ഉച്ചയ്ക്ക് 2 മുതൽ ജലോത്സവം നടത്തും. സി ഗ്രേഡ് വള്ളങ്ങളുടേയും രണ്ടാൾ തുഴയുന്ന ചെറു വഞ്ചികളുടേയും മത്സരമാണ് നടത്തുന്നതെന്ന് അഡ്വ. കെ. എസ് കിഷോർകുമാർ ( പ്രസിഡന്റ്), എം. എ പ്രേംകുമാർ ( സെക്രട്ടറി), പി. എസ് ഷിബു(ട്രഷറർ ) എന്നിവർ അറിയിച്ചു. ഫോൺ: 8137083252