വൈപ്പിൻ: ഞാറക്കൽ സെന്റ് മേരീസ് യു.പി സ്‌കൂളിലെ 1989 ബാച്ചിന്റെ ഒത്തുചേരൽ ആഘോഷമാക്കി അദ്ധ്യാപക വിദ്യാർത്ഥി സംഗമം. ആദ്ധ്യാപകരെ ആദരിക്കൽ,എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് അവാർഡ് വിതരണം, സഹപാഠികളുടെ വിവിധ കലാപരിപാടികൾ, പുനർനിർമ്മിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം എന്നിവയോടെയാണ് ഒത്തുചേരൽ ആഘോഷിച്ചത്. പ്രോഗ്രാം കൺവീനർ ആൻസി, കോ ഓഡിനേറ്റർ മിനി തുടങ്ങിയവർ സംസാരിച്ചു.