തൃപ്പൂണിത്തുറ: ലയൻസ് ക്ലബ് ഒഫ് കൊച്ചിൻ പാലസിറ്റിയുടെ 2024 -25 വർഷത്തെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിശക്കുന്നവന് ഭക്ഷണം പദ്ധതിയുടെ ഉദ്ഘാടനം ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാറും ഓട്ടോറിക്ഷ ഫസ്റ്റ്എയ്ഡ് ബോക്സ് സ്ഥാപിക്കുന്ന പദ്ധതി റീജിനൽ ചെയർപേഴ്സൺ സാബു ജോസഫും നിർവഹിച്ചു. അഡ്വ. എ.ആർ. സുരേന്ദ്രൻ, എം.ഡി. ഉണ്ണിക്കൃഷ്ണൻ, സന്തോഷ് സ്ലീബാ, ഗീവർഗീസ് ബാബു, ആർ. മനോജ്, സുരേഷ് മേമന, കാവാലം ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാബി ജോൺ (പ്രസിഡന്റ്), അഡ്വ. എ.ആർ. സുരേന്ദ്രൻ (സെക്രട്ടറി), കാവാലം ശ്യാംകുമാർ (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. മുൻ ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.