മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ കർക്കടക വാവുബലിനാളിൽ പിതൃതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 3ന് രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടാകും. പുലർച്ചെ 4 മുതൽ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ബലിതർപ്പണത്തിന് സൗകര്യം ഒരുക്കി. ഒരേ സമയം 350 പേർക്ക് ഒരുമിച്ച് സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം ചെയ്യുവാൻ സൗകര്യമുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകൾ കെട്ടും. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും തിരക്ക് കൂടാതെ കർമ്മങ്ങൾ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർപി.വി.അശോകൻ എന്നിവർ അറിയിച്ചു.