പിറവം: മുളക്കുളം ശ്രീ ലക്ഷ്മണസ്വാമിക്ഷേത്രത്തിൽ നാലമ്പല തീർത്ഥാടനത്തിന് ഭക്തജനത്തിരക്ക് ഏറുന്നു. ഈ ഞായറാഴ്ചയായിരുന്നു ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്രത്തിൽ അന്നദാനം നടക്കുന്നുണ്ട്. കർക്കടകം 16ന് നടക്കുന്ന ഔഷധ സേവാദിനാചാരണം ഇന്നാണ്. നാഗാർജ്ജുന ഔഷധശാല നൽകുന്ന ഔഷധം ക്ഷേത്രത്തിൽ പൂജിച്ച് ആചാര്യൻ ധന്വന്തരി സ്‌തോത്രവും ലക്ഷ്മണസ്വാമി സ്തുതിയും ചൊല്ലി ഭക്തർക്കു നൽകും. അതിനുശേഷം വിശേഷാൽ ഔഷധക്കഞ്ഞി മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനമണ്ഡപത്തിൽവച്ച് നൽകുന്നം. പൂർവ്വാചാരപ്രകാരം വിവിധ പച്ചമരുന്നുകൾ ചേർത്താണ് ഔഷധക്കഞ്ഞി തയ്യാറാക്കുന്നത്.