മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസിന്റെ അദ്ധ്യക്ഷതയിൽ കൂടി. 2023 -24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും 2024 25 വർഷത്തേക്കുള്ള ബഡ്ജറ്റും യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ അവതരിപ്പിച്ചു. വിവിധ കരയോഗം ഭാരവാഹികൾ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡി .ഹരിദാസ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.പി.പ്രഭാകരൻ നായർ, എം.കെ. ശശികുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി ആർ.അനിൽകുമാർ,​ യൂണിയൻ വൈസ് പ്രസിഡന്റ് കെ .കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.